അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ 40കാരിയെ കുത്തിക്കൊന്നു, മുന്‍സുഹൃത്ത് പിടിയില്‍, നടുക്കുന്ന സംഭവം എറാണാകുളത്ത്

കൊച്ചി: കൊച്ചിയില്‍ രോഗിയ്ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയില്‍ എത്തിയ സ്ത്രീ കൊല്ലപ്പെട്ടു. അങ്കമാലി എം എ ജി ജെ ആശുപത്രിയിലാണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ 40കാരന്‍ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.

നാല്‍പ്പതുകാരിയായ ലിജിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ മഹേഷിനെ പൊലീസ് പിടികൂടി. ലിജിയുടെ മുന്‍ സുഹൃത്തായിരുന്നു മഹേഷ്. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.

also read:പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ല, വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരണം

ആശുപത്രിയിലെ നാലാം നിലയില്‍ വച്ചാണ് ആക്രമണം നടന്നത്. മഹേഷ് ആശുപത്രിയില്‍ ആയുധവുമായാണ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. ലിജിയുമായി സംസാരിക്കുന്നതിനിടെ മഹേഷ് ദേഷ്യപ്പെട്ടിരുന്നു.

ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിന് പിന്നാലെ ലിജിയെ മഹേഷ് പല തവണ കത്തികൊണ്ട് കുത്തിയതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് തന്നെ ലിജി മരിക്കുകയായിരുന്നു.

Exit mobile version