കൊച്ചി: പാലക്കാട് ജില്ലയിലെ ധോണി മേഖലയെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയതിന് പിന്നാലെ വനം വകുപ്പ് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് സ്ഥിരീകരണം. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയാണ് കാട്ടാനയ്ക്ക് വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരിച്ചത്.
മയക്കുവെടിവെച്ചായിരുന്നു ആനയെ പിടികൂടിയത്. പിടികൂടുമ്പോള്‍ തന്നെ ആനയ്ക്ക് വലത് കണ്ണിന് കാഴ്ചശക്തിയുണ്ടായിരുന്നില്ല. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ വിലയിരുത്തല്‍.
അതേസമയം, ആനയ്ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് ധോണി പ്രദേശത്തെ നാല് വര്‍ഷത്തോളമാണ് പാലക്കാട് ടസ്‌കര്‍ സെവന്‍ (പിടി 7) വിറപ്പിച്ചത്. ശ്രമകരമായ ദൗത്യത്തിലൂടെയാണ് ആനയെ വനം വകുപ്പ് പിടികൂടിയത്.
also read: വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു
72 അംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടി വച്ചത്. തുടര്‍ന്ന് മൂന്ന് കുംകിയാനകളുടെ സഹായത്തോടെ നാല് മണിക്കൂര്‍ കൊണ്ടാണ് വനത്തില്‍ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. ധോണി എന്നാണ് ഇതിന് വനം മന്ത്രി നല്‍കിയ ഔദ്യോഗിക പേര്.