പാലക്കാട്: മണ്ണാര്‍ക്കാട് പന്ത്രണ്ട് വയസ്സുള്ള ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കി സംഭവത്തില്‍ പ്രതിക്ക് കഠിന തടവ് വിധിച്ചു. 35കാരനായ ഹംസയ്ക്ക് 43 വര്‍ഷം കഠിന തടവും 211000 രൂപ പിഴയുമാണ് പട്ടാമ്പി കോടതി വിധിച്ചത്. മണ്ണാര്‍ക്കാട് ക്രൈം 173/22 SC 733/22 കേസിലാണ് ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷ വിധിച്ചത്. അതേസമയം, പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി.
പന്ത്രണ്ട് വയസ്സുകാരനെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.
Discussion about this post