പത്തനാപുരം: ഒരേ സമയം രണ്ടു പേരെ വിവാഹം കഴിക്കുന്നതിനായി പെൺകുട്ടി സമർപ്പിച്ച വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഉദ്യോഗസ്ഥരെ കുഴക്കി. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് ഈ പെൺകുട്ടി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫിസുകളിലാണ് അപേക്ഷ നൽകിയത്. അപേക്ഷകളിലെ യുവാക്കൾ വ്യത്യസ്തരാണ് പക്ഷെ അപേക്ഷകയായ പെൺകുട്ടി ഒരാളും.
സ്പെഷൽ മാര്യേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലാണ് അപേക്ഷ നൽകിയത് .എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ മറ്റൊരു യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ പെൺകുട്ടി അപേക്ഷ നൽകുകയായിരുന്നു.
ഇതോടെയാണ് ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായത്. പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചു വരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
Discussion about this post