ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാര്‍ക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ കടിയേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ഒരാഴ്ച മുന്‍പ് ചാലിശ്ശേരി മുക്കൂട്ട ഭാഗങ്ങളില്‍ 25 ആളുകള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. നിലവില്‍ തൃത്താല മേഖലയിലെ വിവിധ മേഖലകളില്‍ ചെറുതും വലുതുമായ തെരുവ് നായ ആക്രമണങ്ങളും വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിച്ചക്കുകയായിരുന്നു. കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെയാണ് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.