തൃശൂര്‍; കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു. തൃശൂര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഗര്‍ഭിണിയാണെന്ന വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്ന് യുവതി പറയുന്നു.
വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി മൂത്രം പരിശോധിക്കുന്നതിനുവേണ്ടി ശുചിമുറിയില്‍ പോയപ്പോഴായിരുന്നു അവിടെ വെച്ച് പ്രസവിച്ചത്. ഭര്‍ത്താവിനൊപ്പമായിരുന്നു യുവതി ആശുപത്രിയില്‍ എത്തിയത്.
വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി ശുചിമുറിയില്‍ കയറിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു. വിവരം അറിഞ്ഞ ഉടനെ തന്നെ ആശുപത്രിയില്‍ യുവതിയ്ക്കും കുഞ്ഞിനും ആവശ്യമായ പ്രാഥമിക ചികിത്സ ഉടനെ തന്നെ ലഭ്യമാക്കി.
നിലവില്‍ ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് അമ്മയും കുഞ്ഞും ഇപ്പോള്‍. യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.അതേസമയം, ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്. കൂടുതല്‍ പരിശോധനയ്ക്കും അന്വേഷണത്തിനും ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.
Discussion about this post