പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ദേഹത്ത് വീണു, യുവാക്കള്‍ക്ക് ദാരുണാന്ത്യം, നടുക്കം

പാലക്കാട്: വീടിന്റെ ചുമരിടിഞ്ഞ് വീണ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

death | bignewslive

വെള്ളപ്പന സ്വദേശി സി വിനു(36) വേര്‍കോലി സ്വദേശി എന്‍ വിനില്‍(32) എന്നിവരാണ് അപകടത്തില്‍പ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം.

also read; കഷണ്ടിയുള്ള കാര്യം മറച്ചുവെച്ചു, വിവാഹവേദിയിലെത്തിയപ്പോള്‍ ഊരിവീണ് വിഗ്, വരന് ക്രൂരമര്‍ദനം

പഴയ വീട് പൊളിക്കുന്നതിനിടെ ചുമരിലെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞ് വീഴുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കവെ ഇരുവരും അതിനടിയില്‍ കുടുങ്ങുകയായിരുന്നു.

also read; ടീച്ചറുടെ പാട്ടിനൊപ്പം ഡെസ്‌ക്കില്‍ താളമിട്ട് വൈറലായ അഞ്ചാം ക്ലാസ്സുകാരന്‍ ഇനി സിനിമയിലേക്ക്!

മരിച്ചവര്‍ രണ്ടുപേരും തൊഴിലാളികളാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

death | bignewslive

Exit mobile version