പത്തനംത്തിട്ട: വിശ്വാസികളല്ലാത്ത സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഐജി ശ്രീജിത്തിനെതിരെ നടപടിയെടുക്കാന്‍ ഇന്റലിജന്‍സ് നിര്‍ദ്ദേശം. കൂടാതെ മതസ്പര്‍ദ്ധ വളര്‍ത്താനും കലാപം സൃഷ്ടിക്കാനും ശ്രമിച്ചെന്ന കുറ്റത്തിന് യുവതികള്‍ക്കെതിരെയും നടപടിയെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. യുവതികളുടെ പശ്ചാത്തലം അറിയാമായിരുന്നിട്ടും മല കയറ്റാന്‍ അനുവദിച്ചതിനാണ് ശ്രീജിത്തിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത് .
എന്നാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇവരെ പോലീസ് കയറ്റാന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ഇതിനിടെ ഡിജിപിയെ ഗവര്‍ണ്ണര്‍ വിളിച്ചു വരുത്തിയിരുന്നു. വിജയദശമി ദിനത്തില്‍ ധര്‍മ്മ വിജയമെന്നാണ് ഭക്തര്‍ പറയുന്നത്. കടകംപള്ളിയുടെ സഹായത്തോടെയാണ് യുവതികള്‍ മല കയറാന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം.
Discussion about this post