48 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും തുണച്ചില്ല; മഹാരാജൻ വിടവാങ്ങി; പണിതീരാത്ത വീട്ടിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറിടിഞ്ഞു വീണ് മണ്ണിനടിയിൽ അകപ്പെട്ട് മഹാരാജൻ വിടവാങ്ങുമ്പോൾ ബാക്കിയായത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം കൂടിയാണ്. മണ്ണിനടിയിൽപ്പെട്ട മഹാരാജനെ നാല്പത്തിയെട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

വെങ്ങാനൂർ നീലകേശി റോഡ് സ്വദേശിയാണ് നെല്ലിയറത്തലയിൽ മഹാരാജൻ. അതേസമയം, അനാഥരായ മഹാരാജിന്റെ കുടുംബത്തിന് കൈത്താങ്ങാകുകയാണ് എംജിഎം സെൻട്രൽ പബ്ലിക് സ്‌കൂൾ.

പണി തീരാതെ കിടക്കുന്ന വീടിന്റെ ചായ്പുമുറിയിൽ അന്ത്യവിശ്രമം ഒരുക്കുകയായിരുന്നു മഹാരാജന്റെ വീട്ടുകാർ. ഈ വീടാണ് ആക്കുളം സെൻട്രൽ പബ്ലിക് സ്‌കൂൾ മാനേജ്‌മെന്റും അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് പുതുക്കിപ്പണിയാൻ ാെരുങ്ങുന്നത്.

ALSO READ- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്ത് ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി; അനുകൂലമായ വിധിയുമായി റിപ്പോർട്ട്, മുഖ്യമന്ത്രി തീരുമാനിക്കും

വീട് മുഴുവനുമായും പണിതീർത്ത് നൽകുമെന്നാണ് എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ ഡോക്ടർ ഗീവർഗീസ് യോഹന്നാൻ അറിയിച്ചിരിക്കുന്നത്.

Exit mobile version