പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. വക്കാല ആലമ്പലം സ്വദേശിനി വിജീഷ സോണിയ ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു. മൂന്നുവിദ്യാര്‍ത്ഥികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.
ഇന്ന് രാവിലെ 7.45നായിരുന്നു സംഭവം. പാലക്കാട് മംഗലം ഡാമിന് സമീപം കരിങ്കയത്താണ് അപകടമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കയറ്റാനായി പോവുകയായിരുന്നു വിജീഷ.
ഇതിനിടെ കുതിച്ചെത്തിയ രണ്ട് കാട്ടുപന്നികള്‍ ഓട്ടോയില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകട സമയത്ത് നാലു വിദ്യാര്‍ഥികള്‍ മാത്രമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്.
ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് വിജിഷയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഉടനെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിദ്യാര്‍ത്ഥികളില്‍ മൂന്നുപേര്‍ക്കും പരിക്ക് പറ്റിയിരുന്നു.
അതേസമയം, വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ല. നാലു വര്‍ഷമായി വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിച്ചാണ് വിജീഷ ഉപജീവനം നടത്തിയിരുന്നത്.