കൊല്ലം : ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ നടത്തിവരുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം അറുപത്തിയാറാം ദിവസത്തിലേക്ക്. ഖനനംമൂലം 89.5 ചതുരശ്ര കിമീ ആയിരുന്നത് ഇപ്പോള്‍ 7. 6 ചതുരശ്ര കിമീ ആയി ചുരുങ്ങി. ഏകദേശം ഇരുപതിനായിരം ഏക്കര്‍ ഭൂമി കടലായി മാറിക്കഴിഞ്ഞു. ഇനിയും ഖനനം തുടര്‍ന്നാല്‍ ആലപ്പാട് നാമവശേഷമാകുമെന്ന കാര്യത്തില്‍ സംശയമില്ല. 2004 ല്‍ സുനാമി ഉണ്ടായപ്പോള്‍ ഏറ്റവും നാശം വിതച്ച ഒരു സ്ഥലമാണ് ഇത്.
പരിസ്ഥിതി സംഘടനകളുടെ പിന്തുണയോടെയാണ് ഇവിടെ സമരം നടത്തിവരുന്നത്. കഴിഞ്ഞ നവംബര്‍ 1-നാണ് സമരം ആരംഭിച്ചത്. വിജയം വരെ പോരാടാനാണ് ആലപ്പാട് നിവാസികളുടെ തീരുമാനം.
Discussion about this post