കണ്ണൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാലോട്ടുപള്ളി വിഎംഎം സ്കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്.
പന്ത്രണ്ട് വയസ്സായിരുന്നു. സ്കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മട്ടന്നൂര്‍ കുമ്മാനത്താണ് അപകടം.
also read: പത്തനംതിട്ട രമാദേവി കൊലക്കേസ്; 17 വര്‍ഷത്തിനു ശേഷം ഭര്‍ത്താവ് അറസ്റ്റില്‍! വന്‍ ട്വിസ്റ്റ്
സ്കൂള്‍ ബസില്‍ കയറാന്‍ റോഡിന്റെ മറുഭാഗത്തേക്ക് കടക്കുവാന്‍ ശ്രമിക്കവേ, മട്ടന്നൂരില്‍ നിന്ന് കണ്ണൂരിലേക്കു പോകുകയായിരുന്ന ബസ് റിദാനെ ഇടിക്കുകയായിരുന്നു.
also read: പോലീസ് നായകളെ വാങ്ങിയതില്‍ ക്രമക്കേട്; ഡോഗ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍ക്ക് സസ്പെന്ഷന്
അപകടം സംഭവിച്ച ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുമ്മാനം സ്വദേശികളായ ഷഹീര്‍- നൗഷീന ദമ്പതികളുടെ മകനാണ് മുഹമ്മദ് റിദാന്‍.
Discussion about this post