പത്തനംതിട്ട: 17 വര്‍ഷത്തിന് ശേഷം കോയിപ്രം രമാദേവി കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. രമാദേവിയുടെ ഭര്‍ത്താവ് റിട്ടയഡ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തിരുവല്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രമാദേവിയുടെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടും ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ തന്നെയായിരുന്നു നേരത്തെ കോടതിയെ സമീപിച്ചിരുന്നത്.
സംഭവം ഇങ്ങനെ..
2006 മെയ് 26 നാണ് വീട്ടമ്മയായ രമാദേവിയെ വെട്ടേറ്റു മരിച്ചത്. സംഭവം നടന്ന സമയം അയല്‍വാസിയായ തമിഴ്‌നാട് സ്വദേശിയെയായിരുന്നു സംശയം. പിന്നീട് അയാളെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടന്നത്. കൊലപാതകത്തിന് ശേഷം സ്ഥലം വിട്ട സ്ഥലവാസിയായ ചുടലമുത്തു എന്ന തമിഴ്‌നാട്ടുകാരനെ ചുറ്റി പറ്റി അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും ലോക്കല്‍ പോലീസിന് ഇയാളോയോ ഇയാള്‍ക്ക് ഒപ്പം താമസിച്ചിരുന്ന സ്ത്രീയെയോ കണ്ടെത്താന്‍ സാധിച്ചില്ല. എന്നാല്‍ നിരന്തരമായ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സ്വദേശിയുടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ തെങ്കാശിയില്‍ കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പ്രതി രമാദേവിയുടെ ഭര്‍ത്താവ് തന്നെയാണെന്ന്് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് റിട്ടയേര്‍ഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ ജനാര്‍ദ്ദനനെ പത്തനംതിട്ട ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്ന്ു. കഴിഞ്ഞ ദിവസം പ്രതിയെന്ന് സംശയിച്ച തമിഴ്‌നാട് സ്വദേശിയെ പൊലീസ് കണ്ടെത്തിയതാണ് കൊലക്കേസില്‍ ട്വിസ്റ്റായത്.