തിരുവനന്തപുരം: സംസ്ഥാനത്തിന് അകത്ത് രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം കൊണ്ടുപോകാന്‍ അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിര്‍ബദ്ധമാക്കും. രേഖയില്ലാതെ പിടികൂടിയാല്‍ നികുതിത്തട്ടിപ്പിന് കേസെടുക്കും.
ഡല്‍ഹിയില്‍ ഇന്ന് ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പുതിയ നിയമത്തിന് അംഗീകാരം നല്‍കും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതി നല്‍കിയ നിര്‍ദ്ദേശമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്.
also read: ബൈക്കില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, നടുക്കം
സംസ്ഥാനത്തിനകത്ത് സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ വില്‍ക്കാനുള്ളതാണോ, വില്പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതാണോ എന്ന് വ്യക്തമാക്കുന്ന ബില്‍ കൈവശമുണ്ടായിരിക്കണം.
also read: ഏഴ് വലിയ ഗ്ലാസ് പാളികള്‍ ദേഹത്ത് വീണു, അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
ഇതില്ലെങ്കില്‍ നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീം രൂപീകരിക്കും. അതേസമയം, ‘സ്വര്‍ണക്കടക്കാരെ ദ്രോഹിക്കാനല്ല, നികുതി ഉറപ്പാക്കാനാണ് ഇതിലൂടെ ശ്രമമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.