കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ രണ്ടുമരണം. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷന് സമീപം താമസിക്കുന്ന കിരണ്‍ (48), ചവറ പുതുക്കാട് കൃഷ്ണനിലയത്തില്‍ രാധാകൃഷ്ണന് (55) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കണ്ടെയ്നര്‍ ലോറി ഇടിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നര്‍ ലോറിയും എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
തിങ്കളാഴ്ച്ച രാത്രി 7.30 ഓടെ ദേശീയപാതയില്‍ ചവറ ബസ്റ്റാന്റിന് സമീപത്തുവെച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന കിരണ്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. രാധാകൃഷ്ണന് കൊല്ലത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
also read: കേരളത്തില്‍ വീണ്ടും ഡെങ്കിപ്പനി മരണം, മരിച്ചത് ചികിത്സയിലായിരുന്ന 53കാരി
ചവറ തട്ടാശ്ശേരിയില്‍ തുണിക്കട നടത്തി വരികയായിരുന്നു കിരണ്‍. ആശാവര്‍ക്കറായ മഞ്ജുവാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കള്‍: ഹരികൃഷ്ണന്, യദുകൃഷ്ണന്.
Discussion about this post