ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരു മരണം, ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: സ്വകാര്യ ബസ് മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കണ്ണൂര്‍ ജില്ലയിലെ തോട്ടടയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു.

ഇരുപത്തിനാല് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read: കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി

ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അര്‍ധരാത്രി 12.45ഓടെയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

also read: താൻ പറഞ്ഞത് കള്ളം; തന്റെ മേൽ മൂത്രമൊഴിച്ച പ്രതിയെ വിട്ടയക്കണം; സംഭവം നടന്നത് 2020ൽ, ആരാണെന്ന് പോലും കണ്ടില്ല; കേസിലെ ഇരയുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ

മംഗലപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. ലോറിയില്‍ ഇടിച്ച ബസ് തലകീഴായി മറിയുകയായിരുന്നു.

Exit mobile version