കോട്ടയം:ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ചൊവ്വാഴ്ച (2023 ജൂലായ് 11) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ സ്കൂളുകളുടെ അവധി കളക്ടർ വി വിഘ്നേശ്വരിയാണ് പ്രഖ്യാപിച്ചത്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ സ്കൂളുകൾക്കും നാളെ അവധിയാണ്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ പാടശേഖരങ്ങളിലെ മടവീഴ്ച മൂലം വെള്ളക്കെട്ട് രൂക്ഷമായതിനാലും താലൂക്കിലെ മിക്ക സ്കൂളുകളിലും ക്യാമ്പുകൾ പ്രവർത്തിച്ചുവരുന്നതിനാലുമാണ് അവധി. അതേസമയം മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.
Discussion about this post