പാലക്കാട്: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാടാണ് സംഭവം. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.
ഇരുപത് വയസ്സായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം.
നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
also read: മദ്യലഹരിയില്‍ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; പിതാവ് അറസ്റ്റില്‍
ഇന്ന് കാലത്ത് 11.00 മണിക്കാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. ഇവരുടെ ആക്ടീവ മോട്ടോര്‍ സൈക്കിളില്‍ അതേ ദിശയില്‍ പോകുന്ന കണ്ടെയ്നര്‍ ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ അനീഷയുടെ ഇടുപ്പിലൂടെ കണ്ടെയ്നര്‍ കയറിയിറങ്ങി ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിര്‍ത്തിയിട്ട കണ്ടെയ്നര്‍ എടുക്കുന്ന സമയം ദമ്പതികള്‍ ഇടതുഭാഗത്ത് കൂടി ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Discussion about this post