പേപ്പട്ടി ശല്യം അതിരൂക്ഷം, കോഴിക്കോട് ജില്ലയിലെ ആറു സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് കോഴിക്കോട് ജില്ലയിലെ ആറു സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കൂത്താളി പഞ്ചായത്തിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അംഗനവാടികള്‍ക്കും ഇന്ന് അവധിയായിരിക്കും. ഇന്നലെ ഇവിടെ നാല് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റിരുന്നു. പേപ്പട്ടി ശല്യം ഭയന്ന് തൊഴിലുറപ്പ് ജോലികളും നിര്‍ത്തിവച്ചു.

also read: ബസ്സ് വരുന്നത് കണ്ട് കൈകാണിച്ചു, കുതിച്ചെത്തിയ അതേ ബസ്സിടിച്ച് 72കാരിക്ക് ദാരുണാന്ത്യം

തെരുവുനായ്ക്കളുടെ ശല്യം ദിനംപ്രതി വര്‍ധിക്കുകയാണ്. അക്രമകാരികളായ നായയെ പിടികൂടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

കൂത്താളിയില്‍ തെരുവുനായ കടിച്ച് മൂന്ന് പേര്‍ക്കും വിളയാട്ടു കണ്ടിമുക്കില്‍ ഒരു വിദ്യാര്‍ഥിയെയുമാണ് തെരുവ് നായ അക്രമിച്ചത്. കൂത്താളി വെളുത്താടന്‍ വീട്ടില്‍ ശാലിനി(38), പേരാമ്പ്ര സ്വദേശി പ്രസീത(49), കൂത്താളി മാങ്ങോട്ടില്‍ കേളപ്പന്‍(68) വിളയാട്ടു കണ്ടി മുക്കില്‍ വിദ്യാഥിയായ 18 കാരന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

Exit mobile version