പത്തനംതിട്ട: വീടും പരിസരവുമെല്ലാം കനത്ത മഴയില്‍ വെള്ളത്തില്‍ മുങ്ങിയതോടെ 72കാരന്റെ ശവസംസ്‌കാരം റോഡില്‍ നടത്തി ബന്ധുക്കള്‍. പത്തനംതിട്ടയിലാണ് സംഭവം.
തിരുവല്ല പെരിങ്ങര വേങ്ങല്‍ ചക്കുളത്തുകാവ് കോളനിയില്‍ താമസിക്കുന്ന കുഞ്ഞുമോനാണ് റോഡില്‍ ചിതയൊരുങ്ങിയത്. ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് കുഞ്ഞുമോന്‍ മരിച്ചത്.
also read: അരികൊമ്പനെ തിരിച്ചെത്തിക്കണം! ചിന്നക്കനാലിലെത്തിയ അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു
കുഞ്ഞുമോന്റെ വീടും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുങ്ങിയിരുന്നു. അതിനാല്‍ മൃതദേഹം അയ്യനാവേലി റോഡില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം വേങ്ങല്‍ പാടശേഖരത്തോടു ചേര്‍ന്ന റോഡില് താല്‍ക്കാലിക ചിതയൊരുക്കി ശവസംസ്‌കാരം നടത്തുകയായിരുന്നു.
ഇന്നലെ 12 മണിയോടെയായിരുന്നു സംസ്‌കാരം. വ്യാഴാഴ്ച രാവിലെയായിരുന്നു കുഞ്ഞുമോന് ശ്വാസതടസ്സം ഉണ്ടായത്. തുടര്‍ന്ന് കുഞ്ഞുമോനെ വെള്ളത്തിലൂടെ സാഹസികമായാണ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.