അരികൊമ്പനെ തിരിച്ചെത്തിക്കണം! ചിന്നക്കനാലിലെത്തിയ അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു

അടിമാലി: അരികൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ പ്രദേശത്ത് എത്തിയ അരികൊമ്പൻ ഫാൻസുകാർക്ക് ിതരിച്ചടി. ചിന്നക്കനാൽ സിമന്റുപാലത്തിന് സമീപം വെച്ച് അരിക്കൊമ്പൻ ഫാൻസുകാരെ നാട്ടുകാർ തടഞ്ഞു.

ഞായറാഴ്ച രാവിലെയേടെയായിരുന്നു സംഭവം. ഒരു സ്ത്രീ ഉൾപ്പെടെ ഏഴംഗങ്ങളുള്ള മൃഗസ്‌നേഹികളാണ് വാഹനത്തിൽ സിമന്റുപാലത്തെത്തിയത്. അരിക്കൊമ്പൻ ഫാൻസുകാർ എത്തിയതറിഞ്ഞ് ഇരുപതോളം നാട്ടുകാരും ഇവിടെയെത്തുകയായിരുന്നു.

ALSO READ- അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ചാടിയെന്ന് അറിയിച്ചത് രക്ഷപ്പെട്ടെത്തിയ കുട്ടി; മുത്തശിയുടെയും കൊച്ചുമകളുടെയും മൃതദേഹം കണ്ടെത്തി

തുടർന്ന് അരിക്കൊമ്പനെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടായി എന്നാണ് റിപ്പോർട്ട്. അരിക്കൊമ്പനെ തിരികെയെത്തിക്കണമെന്ന് മൃഗസ്‌നേഹികളിലൊരാൾ പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചത്. വാക്തർക്കം രൂക്ഷമായെങ്കിലും ഇരുവിഭാഗവും പിന്നീട് പിരിഞ്ഞുപോവുകയായിരുന്നു.

Exit mobile version