കോഴിക്കോട്: വൈകി വന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ ബീച്ചാശുപത്രിയിൽ ഹൗസ് സർജന്മാർ തമ്മിൽ വാക്കേറ്റവും സംഘർഷവും. ഇരുവരും തർക്കത്തിലായതോചികിത്സയ്ക്കായി കാത്ത് നിന്ന് രോഗികളും വലഞ്ഞു. ശനിയാഴ്ചരാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.
ഡ്യൂട്ടിയ്ക്കായി ഒരു ഹൗസ്സർജൻ വൈകിവന്നത് മറ്റൊരു ഹൗസ്സർജൻ ചോദ്യംചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇരുവരുടേയും തമ്മിൽതല്ല് അരമണിക്കൂറോളം നീണ്ടു. ഇതോടെ ഒട്ടേറെ രോഗികൾ അത്യാഹിതവിഭാഗത്തിന് മുന്നിലായി ചികിത്സയ്ക്കായി കാത്തുനിൽക്കേണ്ടി വരികയും ചെയ്തു.
ഒടുവിൽ മറ്റൊരു ഡോക്ടറെത്തിയാണ് ഹൗസ് സർജന്മാർ തമ്മിലുള്ള സംഘർഷത്തിന് അയവുവരുത്തിയത്. ഇതിനിടെ, നെഞ്ചുവേദനയുമായി എത്തിയ രോഗിയെ പീന്നിട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്ന അവസ്ഥവരെ ഉണ്ടായി.
ALSO READ- ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണു, ജീവനക്കാരിയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
ഈ സംഭവം കണ്ട് നിന്ന ചികിത്സയ്ക്ക് എത്തിയവരും കൂട്ടിരിപ്പുകാരും ആശുപത്രി അധികൃതരുമായി വാക്കേറ്റത്തിലേക്കും കാര്യങ്ങൾ നയിച്ചു. അതേസമയം, രോഗികൾക്ക് ചികിത്സ വൈകിയത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും കുറ്റക്കാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ബീച്ചാശുപത്രി പൗരസമിതി ജനറൽസെക്രട്ടറി സലാം വെള്ളയിൽ പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ കേസെടുത്തില്ലെന്ന് വെള്ളയിൽ പോലീസ് പറഞ്ഞു.
Discussion about this post