തിരുവനന്തപുരം: യോഗ്യതയുള്ള ഒരു വിദ്യാര്‍ത്ഥിക്കും അവസരം നഷ്ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ട്. മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളിനും അധിക സീറ്റ് കൂട്ടുമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
നടപടി കണക്കെടുത്തതിന് ശേഷമായിരിക്കും. 16-ാം തിയതി സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയാക്കിയ ശേഷം താലൂക്ക് തലത്തില്‍ വിദ്യാര്‍ത്ഥികളുടെ കണക്കെടുപ്പ് നടത്തുമെന്നും സീറ്റ് കുറവുണ്ടെങ്കില്‍ താലൂക്ക് തലത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.