തിരുവനന്തപുരം: വിശ്വാസത്തിന്റെ ഭാഗമാണെങ്കില്‍ ആക്ടിവിസ്റ്റുകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമരത്തിന്റെ ഭാഗമാണെങ്കില്‍ വരേണ്ടയെന്നാണ് മുമ്പ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോള്‍ ദര്‍ശനം നടത്തിയ യുവതികള്‍ വിശ്വാസത്തിന്റെ ഭാഗമായാണ് എത്തിയതെന്നും അക്കാര്യം യുവതികള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍ ഉണ്ടാവുന്നുണ്ട്.