ഓടുന്ന ബസ്സില്‍ വെച്ച് യാത്രക്കാരിയെ കയറിപ്പിടിച്ചു, കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

കൊച്ചി : യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം – മലപ്പുറം ബസിലെ കണ്ടക്ടര്‍ നെയ്യാറ്റിന്‍കര സ്വദേശി ജസ്റ്റിനാണ് അറസ്റ്റിലായത്.

ആലുവ പൊലീസ് ആണ് ജസ്റ്റിനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ ആറരയ്ക്കാണ് സംഭവം. തിരുവനന്തപുരം മംഗലപുരത്ത് വച്ചാണ് നാല്‍പ്പത്തിയൊമ്പതുകാരിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.

also read: ഹനുമാന്‍ കുരങ്ങിന് പിന്നാലെ തൃശൂര്‍ മൃഗശാലയില്‍ നിന്നും പക്ഷിയെ കാണാതായി, പുറത്തുചാടിയത് ലേഡി ആമസ്റ്റ് ഫെസന്റ്

പറവൂരിലുള്ള മകളെ കാണാന്‍ പോകുകയായിരുന്ന ഇവര്‍ ആലുവയ്ക്കാണ് ടിക്കറ്റ് എടുത്തത്. അതിനിടെ ജസ്റ്റിന്‍ ഇവരോട് ഇത് റിസര്‍വ് ചെയ്ത സീറ്റാണെന്നും കണ്ടക്ടറുടെ സീറ്റില്‍ ഇരിക്കാന്‍ പറയുകയുമായിരുന്നു.

also read: ലക്ഷണമൊത്ത ആനയാണ് അവന്‍, വേണ്ട ആഹാരം കൊടുത്ത് നമ്മുടെ നാട്ടില്‍ വളര്‍ത്തേണ്ടതായിരുന്നു, അരിക്കൊമ്പനെ കുറിച്ച് ബാബു നമ്പൂതിരി പറയുന്നു

തുടര്‍ന്ന് 49കാരി കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ജസ്റ്റിന്‍ കയറിപ്പിടിക്കുകയായിരുന്നു. സ്ത്രീ ബസില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു.

തുടര്‍ന്ന് ബസ് ആലുവയില്‍ എത്തിയപ്പോള്‍ പൊലീസ് കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ 354, 351 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

Exit mobile version