കാൽ വഴുതി കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ഫയർഫോഴ്‌സിന്റെ രക്ഷാപ്രവർത്തനം; ഒടുവിൽ വയോധികയ്ക്ക് പുനർജന്മം

വെഞ്ഞാറമൂട്: കാൽവഴുതി കിണറ്റിലേക്ക് വീണ വയോധികയ്ക്ക് പുതുജീവൻ നൽകി അഗ്നി രക്ഷാസേന. വയോധികയെ നീണ്ട നേരത്തെ പരിശ്രമത്തിന് ഒടുവിൽ രക്ഷപ്പെടുത്തി.

പുത്തൻവീട്ടിൽ ശ്യാമളയെയാണ് വെഞ്ഞാറമൂട് അഗ്‌നിരക്ഷാസേന നടത്തിയ രക്ഷാപ്രവർത്തനത്തിൽ പുറത്തെത്തിച്ചത്. ഗ്രേഡ് എസ്എഫ്ആർഒ മനോജിന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റെസ്‌ക്യൂ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ALSO READ- പാട്ടുകൾ വൈറലാക്കാമെന്ന് വാഗ്ദാനം ചെയ്തു; കാഴ്ചപരിമിതിയുള്ള പെൺകുട്ടിയെ പീഡനത്തിനിരയാക്കി; യൂട്യൂബർ അറസ്റ്റിൽ

ഫയർ ആന്റ് റെസ്‌ക്യൂ ഓഫീസർ രഞ്ജിത്ത് റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് പുറത്തെത്തിച്ച വയോധികയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version