തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തി. പ്രതിദിന കോവിഡ് കേസുകള്‍ മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായാണ് പൂജ്യം തൊടുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്‌സൈറ്റില്‍ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകള്‍ പൂജ്യത്തിലെത്തിയത്.
also read: വി മുരളീധരൻ തലപ്പത്തേക്കില്ല; ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ തുടരും
2020 മെയ് ഏഴിന് ശേഷം ഇത് ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്. ഈ മാസം ഒന്നാം തിയതി 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
രണ്ടാം തിയതി മൂന്ന് പേര്‍ക്കും മൂന്നാം തിയതി ഏഴ് പേര്‍ക്കും നാലാം തിയതി ഒരാള്‍ക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. കേരളത്തിലിപ്പോള്‍ 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്.