മലപ്പുറം: ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ തെരുവിൽ ഏറ്റുമുട്ടിയ സംഭവത്തിൽ പോലീസ് ഇടപെടൽ. എടക്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെയും പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കണ്ടറി സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്.
വിദ്യാർത്ഥികൾ സ്കൂളിന് പുറത്ത് നടുറോഡിൽ വെച്ചാണ് രണ്ടുകൂട്ടരും തമ്മിൽ സംഘർഷം നടന്നത്. നവാഗതരെ സ്വീകരിക്കാൻ പതാക തയ്യാറാക്കിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
നേരത്തെ സോഷ്യൽ മീഡിയയിൽ പരസ്പരം ഏറ്റുമുട്ടിയ വിദ്യാർത്ഥികൾ ഒടുവിൽ തെരുവിൽ നേരിട്ട് ആക്രമിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തി. റോഡിൽ വലിയ സംഘർഷമാണ് വിദ്യാർത്ഥികൾ സൃഷ്ടിച്ചത്. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളോടും സ്കൂൾ പിടിഎ ഭരവാഹികളോടും സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകുകയായിരുന്നു.
Discussion about this post