തിരുവനന്തപുരം: പോക്സോ കേസിലെ പ്രതിയെ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മുൻ അയിരൂർ സിഐക്ക് ലൈംഗിക ക്ഷമതാ പരിശോധന.
പോക്സോ കേസ് പ്രതിയെ പീഡനത്തിനിരയാക്കുകയും കേസിൽ നിന്ന് ഒഴിവാക്കാനായി പണം കൈപ്പറ്റുകയും ചെയ്‌തെന്ന കേസിലാണ് മുൻസിഐ ചവറ പന്മന മാവേലി കടുക്കര ഹൗസിൽ ജയസനൽ പ്രതിയാണെന്ന് തെളിഞ്ഞത്. തുടർന്ന് ജയസനലിനോട് ലൈംഗിക ക്ഷമതാ പരിശോധനയ്ക്ക് ഹാജരാകാൻ കോടതി നിർദേശിക്കുകയായിരുന്നു. ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. വിഷ്ണുവിന്റേതാണ് നിർദേശം.

ജയസനൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
2022 ഒക്ടോബർ 19-നാണ് കേസിനാസ്പദമായ സംഭവം. പോക്സോ കേസിലെ പ്രതിയെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജയസനിൽ 50,000 രൂപ കൈപ്പറ്റുകയും വീട്ടിൽ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നുമാണ് കേസ്.
















Discussion about this post