ആലപ്പുഴ: തോട്ടില്‍ കുളിച്ചതിന് പിന്നാലെ അപൂര്‍വ രോഗമായ ബ്രെയിന്‍ ഈറ്റിങ് അമീബിയ (നെയ്ഗ്ലെറിയ ഫൗളറി) ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴയിലാണ് സംഭവം.
പാണാവള്ളി കിഴക്കേ മായിത്തറ അനില്‍ കുമാറിന്റെയും ശാലിനിയുടെയും മകന് ഗുരുദത്ത് (15) ആണ് മരിച്ചത്.ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
also read; യാത്രാക്കൂലിയുടെ പേരില്‍ തര്‍ക്കം, ഓട്ടോഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, അച്ഛനും മകനും അറസ്റ്റില്‍
രോഗം ബാധിച്ച് കഴിഞ്ഞ ഞായര്‍ മുതല്‍ ഗുരുദത്ത് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുദത്തിന്റെ സംസ്കാരം ഇന്നു 12ന് നടക്കും. സഹോദരി: കാര്‍ത്തിക.
also read: ഒരു കിലോയ്ക്ക് 250 രൂപ, തൊട്ടാല്‍ പൊള്ളും തക്കാളി വില
മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന ഈ രോഗം 2017 ല്‍ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post