വെള്ളക്കെട്ടില്‍ വീണു, തൃശ്ശൂരില്‍ രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: ശക്തമായ മഴയിലുണ്ടായ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്താണ് സംഭവം. ചമ്മന്നൂര്‍ പാലയ്ക്കല്‍ വീട്ടില്‍ സനീഷ് – വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്.

വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കുട്ടിയെ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: ഒരു കിലോയ്ക്ക് 250 രൂപ, തൊട്ടാല്‍ പൊള്ളും തക്കാളി വില

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. സനീഷ്-വിശ്വനി ദമ്പതികളുടെ ഇളയമകളാണ് അതിഥി. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ്. മൂത്തമകള്‍ അതിഥിയെ അടുത്ത വീട്ടിലേക്ക് കൊണ്ടുവിടാന്‍ പോയിരുന്നു.

also read: അമ്മയെ തലക്കടിച്ച് കൊന്ന് മകന്‍, കൊലപാതകം മണിക്കൂറുകളോളം കൊലവിളി മുഴക്കിയ ശേഷം, പ്രതിയെ പിടികൂടിയത് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച്

വെള്ളക്കെട്ടിന് അപ്പുറത്തായിരുന്നു വീട്. കുട്ടിയെ വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു.

തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി.

Exit mobile version