ന്യൂഡല്‍ഹി; കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ നിയമിക്കും. സുപ്രീം കോടതി കൊളീജിയം ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ നിയമന ഉത്തരവിറക്കിയാല്‍ ഉടന്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കേരള ഹൈക്കോടതിയുടെ 38-ാമത് ചീഫ് ജസ്റ്റിസായിരിക്കും ജസ്റ്റിസ് ആശിഷ് ജെ ദേശായി.
നിലവില്‍ ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് ആശിഷ് ജെ.ദേശായി. ശുപാര്‍ശ അംഗീകരിച്ചാല്‍, ഗുജറാത്ത് ഹൈക്കോടതിയില്‍നിന്നു കേരള ചീഫ് ജസ്റ്റിസാകുന്ന ആദ്യ ആളാകും ജസ്റ്റിസ് ദേശായി.
also read: തമിഴ്‌നാട്ടില്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി ഡിഐജി, മരണത്തില്‍ അനുശോചിച്ച് എംകെ സ്റ്റാലിന്‍
ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ജെ.പി.ദേശായിയുടെ മകനാണ്. 2011 ലാണു ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷനല്‍ ജഡ്ജിയായത്. നേരത്തേ, ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയിരുന്നു.