മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി വിടവാങ്ങി. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.
97 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി നടുവട്ടത്തെ വീട്ടില്‍നിന്ന് എടപ്പാള്‍ ആശുപത്രിയിലും പിന്നീട് കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
also read: ദമ്പതികളും മക്കളും വാടകവീട്ടില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി ഉറ്റവരും നാടും
1925 സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് ജനിച്ചത്. കെഎം വാസുദേവന്‍ നമ്പൂതിരി എന്നാണ് യഥാര്‍ത്ഥ പേര്.
also read: ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായി; പ്രതി എസ്‌ഐയെ ആക്രമിച്ച് കൈ ഒടിച്ചു
ചെറുപ്പകാലത്തേ അദ്ദേഹം ചിത്രങ്ങള്‍ വരക്കുമായിരുന്നു. കരിക്കട്ട കൊണ്ട് തറവാട്ടു ചുവരിലും മറ്റു കോറിയിട്ട ചിത്രങ്ങള്‍ കണ്ട് പ്രശസ്ത ശില്‍പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണന്‍ നമ്പൂതിരിയാണ് മദ്രാസ് ഫൈന്‍ആര്‍ട്‌സ് കോളജിലെത്തിച്ചത്.
1960 ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നതോടെയാണ് നമ്പൂതിരി പ്രശസ്തി ആര്‍ജിക്കുന്നത്. രാജാ രവിവര്‍മ്മാ പുരസ്‌കാരം നേടിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരളീയര ജീവിതത്തെ അദ്ദേഹം വളരെ മനോഹരമായി തന്റെ കാന്‍വാസില്‍ പകര്‍ത്തിയിരുന്നു.