ജാതിയുടെ പേരിൽ കലഹിക്കുന്ന രാജ്യത്തെ മികച്ച മാതൃക; എല്ലാവരുടെ വീടുകളിൽ നിന്നും ഭക്ഷണം; ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ദ ഗാർഡിയൻ

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ കൂട്ടിരിപ്പുകാർക്ക് അടക്കം ഒരു നേരത്തെ ഭക്ഷണമെത്തിക്കുന്ന ഡിവൈഎഫ്‌ഐയുടെ പൊതിച്ചോറ് പദ്ധതിയെ പ്രശംസിച്ച് ബ്രിട്ടീഷ് മാധ്യമമായ ദ ഗാർഡിയൻ . ‘Caste out: how Kerala’s food parcel scheme tackles poverty and prejudice’ എന്ന തലക്കെട്ടിലാണ് ഡിവൈഎഫ്‌ഐയുടെ ഈ പദ്ധതിയെ മാധ്യമം വാഴ്ത്തുന്നത്.

കേരളത്തിലെ സൗജന്യ ഭക്ഷണവിതരണമില്ലാത്ത ആശുപത്രികളിലെ 40,000ത്തോളം രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്‌ഐ പദ്ധതി ആശ്വാസം പകരുന്നുവെന്ന് ഗാർഡിയനിലെ ലേഖനത്തിൽ പറയുന്നു.

ഈ പദ്ധതി കമ്യൂണിറ്റി കിച്ചനുകളിലൂടെയല്ലാതെ ഓരോ വീട്ടിലും ഉണ്ടാക്കുന്ന ഭക്ഷണമാണ് പൊതികളാക്കി വിതരണം ചെയ്യുന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്നും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു.

300 പാഴ്‌സലുകളുമായി 2017ൽ തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ വലിയ രീതിയിൽ ഇവിടെ വരെ എത്തിയിരിക്കുന്നത്. താഴ്ന്ന ജാതിക്കാർ സ്‌കൂളിൽ ഭക്ഷണം പാകം ചെയ്‌തെന്ന പേരിൽ ഉയർന്ന ജാതിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾ പ്രതിഷേധിക്കുന്ന രാജ്യത്താണ് ഈ മാതൃകയെന്നും ഗാർഡിയൻ കുറിക്കുന്നു.

ALSO READ- ആശുപത്രിയിൽ ബഹളം വച്ചതിന് അറസ്റ്റിലായി; പ്രതി എസ്‌ഐയെ ആക്രമിച്ച് കൈ ഒടിച്ചു

ഡിവൈഎഫ്‌ഐ മതം, ജാതി തുടങ്ങിയ വേർതിരിവുകളില്ലാതെ എല്ലാവിഭാഗം വീടുകളിൽ നിന്നും തയാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

Exit mobile version