അഞ്ചു തവണ സിവിൽ സർവീസ് ക്രാക്ക് ചെയ്ത ജീനിയസ്! സിവിൽ സർവീസിന് തയ്യാറെടുക്കുന്നവർക്ക് എസ് ഗൗതം രാജ് ഐപിഎസുമായി സംസാരിക്കാൻ അവസരം

എഞ്ചിനീയറിംഗ് പശ്ചാത്തലത്തിൽ നിന്നും എത്തിയ സിവിൽ സർവീസ് നേട്ടത്തിനുടമയാണ് എസ് ഗൗതം രാജ് ഐപിഎസ്. തുടർച്ചയായി അഞ്ചുവർഷം സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച ചരിത്ര നേട്ടവും ഗൗതം രാജിന്റെ പേരിലുണ്ട്.

കൊല്ലം സ്വദേശിയായ എസ് ഗൗതം രാജ് എഞ്ചിനീയറിംഗ് പഠിച്ചത് കാൺപൂർ ഐഐടിയിൽ ആയിരുന്നെങ്കിലും സിവിൽ സർവീസ് പഠനത്തിനായി തിരഞ്ഞെടുത്തത് തിരുവനന്തപുരത്തെ ഐലേൺ ഐഎഎസ് അക്കാദമിയെയാണ്.

രണ്ടാമത്തെ ശ്രമത്തിൽ 2018ലാണ് ഗൗതം രാജ് ആദ്യമായി സിവിൽസർവീസ് റാങ്ക് പട്ടികയിലെത്തുന്നത്. അന്ന് 353ാം റാങ്കാണ് ഗൗതം രാജ് നേടിയത്. ഗണിതശാസ്ത്രം ഓപ്ഷണലായി എടുത്ത് പിന്നീട് വന്ന എല്ലാ വർഷങ്ങളിലും ഓൾ ഇന്ത്യ റാങ്ക് പട്ടികയിൽ ഗൗതം രാജ് ഇടം പിടിച്ചു. ഏറ്റവും ഒടുവിലെത്തിയ യുപിഎസ്‌സി റാങ്ക് പട്ടികയിൽ 63ാം റാങ്ക് (ഓൾ ഇന്ത്യ റാങ്ക്-63 സിഎസ്ഇ 2022) ആണ് സ്വന്തമാക്കിയത്. 2022ൽ 210ാം റാങ്ക് നേടിയ ഗൗതം രാജ് ഐപിഎസ് തിരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ഐഎഎസ് ഉറപ്പിച്ചിരിക്കുകയാണ് ഗൗതം രാജ്.

സ്വന്തമായി പഠിക്കാനുള്ള ശ്രമം വിജയകരമല്ലെന്ന് മനസിലായതോടെയാണ് ഗൗതം രാജ് ഐലേൺ അക്കാദമിക്ക് കീഴിൽ പരിശീലനത്തിനെത്തിയത്. ഐലേൺ അക്കാദമിയുടെ ഒരു മെന്ററിന് കീഴിലുള്ള പരിശീലനവും പിയർ ഗ്രൂപ്പ് ഡിസ്‌കഷനും വൺ ഓൺ വൺ സെഷനുമൊക്കെയാണ് ഓരോ തവണയും റാങ്ക് മികച്ചതാക്കാൻ ഗൗതം രാജിനെ സഹായിച്ചത്.

ഇപ്പോഴിതാ ഐലേൺ അക്കാദമി സംഘടിപ്പിക്കുന്ന ടോക് വിത്ത് ടോപ്പർ എന്ന വെബിനാറിൽ പങ്കെടുക്കാൻ എത്തുകയാണ് എസ് ഗൗതം രാജ് ഐപിഎസ്. അഞ്ച് തവണ സിവിൽ സർവീസിനെ മറികടന്ന അനുഭവ സമ്പത്തുള്ള ഗൗതം രാജുമായി സിവിൽ സർവീസ് പരിശീലനം സംബന്ധിച്ച എല്ലാ സംശയങ്ങളും വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കാം.

ALSO READ- സിവിൽ സർവീസിലേക്ക് കൈതാങ്ങാകാൻ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പദ്ധതിയുമായി ഐലേൺ ഐഎഎസ് അക്കാദമി

യുപിഎസ്‌സി പരീക്ഷയെ മറികടന്ന വിജയികളുടെ തന്ത്രങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. സിവിൽ സർവീസ് പരിശീലനത്തിന് തയ്യാറെടുക്കുന്നവർക്ക് ടോക് വിത് ടോപ്പർ സെഷനിൽ പങ്കെടുക്കാനാണ് ഐലേൺ ഐഎഎസ് അവസരമൊരുക്കുന്നത്. ജൂലൈ 15ന് വൈകുന്നേരം ഏഴ് മണിക്കാണ് വെബിനാർ സംഘടിപ്പിക്കുന്നത്.

സിവിൽ സർവീസെന്ന രാജ്യത്തെ ഏറ്റവും ഉന്നതമായ നേട്ടം കരസ്ഥമാക്കിയ എസ് ഗൗതംരാജ് ഐപിഎസ് മറുപടി നൽകുന്ന ഈ സെഷനിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം.

Register Now : https://forms.gle/6psNsR6TzysTczEY7

Exit mobile version