ഭോപ്പാല്‍: ബിജെപി പ്രവര്ത്തകന് മദ്യലഹരിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് അപമാനിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ ദശ്മദ് റാവത്ത് എന്ന യുവാവിന്റെ കാല് കഴുകി മാപ്പ്പേക്ഷിച്ചിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്.
ചിത്രങ്ങളടക്കം ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ട് ശിവ്രാജ് സിങ് ചൗഹാന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മനസ് ദുഃഖം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും നിങ്ങള്‍ക്കുണ്ടായ വേദന പങ്കുവയ്ക്കാനുള്ള ചെറിയ ശ്രമം മാത്രമാണിതെന്നും മാപ്പപേക്ഷിക്കുന്നതായും ശിവ്രാജ് സിങ് ചൗഹാന് ട്വിറ്ററില്‍ കുറിച്ചു.
ഭോപ്പാലിലെ തന്റെ വസതിയിലേക്ക് ദശ്മദ് റാവത്തിനെ ക്ഷണിച്ചാണ് മുഖ്യമന്ത്രി മാപ്പപേക്ഷിച്ചത്. മാലയും പൊന്നാടയുമിട്ട് ആദരിച്ച ശേഷം ദീര്‍ഘ സംഭാഷണവും നടത്തിയാണ് ദശ്മദിനെ മടക്കി അയച്ചത്.
സംഭവം നടന്നതിന് പിന്നാലെ ശിവ്രാജ് സിങ് ചൗഹാന് കേസിലെ പ്രതിയായ പര്‍വേസ് ശുക്ലയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തിയിരുന്നു. പര്‍വേസ് ശുക്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post