തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനു മുന്നിലേക്ക് ബോംബെറിഞ്ഞത് ആര്‍എസ്എസ് ജില്ലാ പ്രചാരക് പ്രവീണ്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമായത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പോലീസുകാരുടെ തൊട്ടുമുമ്പിലാണ് നാല് ബോംബുകള്‍ വീണ് പൊട്ടിയത്.
ഇതോടെ പോലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
സിപിഎം പ്രവര്‍ത്തകരാണോ ആര്‍എസ്എസ് പ്രവര്‍ത്തകരാണോ ബോംബ് എറിഞ്ഞതെന്ന കാര്യത്തില്‍ ആദ്യം വ്യക്തതയുണ്ടായിരുന്നില്ല. പോലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെ ആര്‍എസ്എസ് സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ഇതിനിടെയാണ് പോലീസ് സ്റ്റേഷനുനേരെ നാല് പ്രാവശ്യം ബോംബെറിഞ്ഞത്.
കടപ്പാട് ഏഷ്യാനെറ്റ് ന്യൂസ്
Discussion about this post