തിരുവനന്തപുരം : വിമാനത്തിലെത്തി മോഷണം നടത്തി മടങ്ങുന്ന കള്ളനെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് പിടികൂടിയിരുന്നു. തെലങ്കാന ഖമ്മം ബല്ലെപ്പള്ളി പാണ്ഡുരംഗപുരം രാമാലയം സ്ട്രീറ്റില്‍ സംപതി ഉമാ പ്രസാദാ(23) ണ് അറസ്റ്റിലായത്.
താന്‍ മോഷണം നടത്ത പണമുണ്ടാക്കുന്നത് എവറസ്റ്റ് കൊടുമുടി കയറുകയെന്ന സ്വപ്നം നിറവേറ്റാനാണെന്ന് ചോദ്യം ചെയ്യലില്‍ ഉമാ പ്രസാദ് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഒട്ടേറെ പര്‍വതങ്ങള്‍ കയറിയിട്ടുണ്ട്. ഇനി എവറസ്റ്റാണു ലക്ഷ്യമെന്നും ഉമാപ്രസാദ് പറഞ്ഞു.
”അതിനു ലക്ഷങ്ങളാണു ചെലവ്. ഭിന്നശേഷിക്കാരായ അച്ഛനും അമ്മയ്ക്കും എന്നെ സഹായിക്കാന്‍ കഴിയില്ല. പ്ലസ്ടു മാത്രം പഠിച്ച എനിക്കു പണമുണ്ടാക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല.ഇതുവരെ ‘സമ്പാദിച്ച’ ലക്ഷങ്ങള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇനി കുറച്ചു പണം കൂടി മതി. അതിനാണ് ഇവിടേക്കു വന്നത്” ഉമാ പ്രസാദ് പൊലീസിനോട് പറഞ്ഞു.
also read: ഇന്നും പെരുമഴ, ആറുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഇയാള്‍ തെലങ്കാനയില്‍ ഒരു വീട്ടില്‍നിന്ന് ഒരു കിലോ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചതടക്കം 13 മോഷണക്കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. 2 നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങള്‍, ഓട്ടോ ഡ്രൈവറുടെ മൊഴി, ലോഡ്ജില്‍ നിന്നു ലഭിച്ച വിലാസം എന്നിവയാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.
Discussion about this post