അടുത്ത പ്ലാറ്റ്‌ഫോമിലെത്താന്‍ റെയില്‍വേ ട്രാക്കിലൂടെ ഇറങ്ങിനടന്നു, ട്രെയിനിന് മുന്നില്‍പ്പെട്ട് 25ഓളം വിദ്യാര്‍ത്ഥികള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുറ്റിപ്പുറം: നടപ്പാലം ഉപയോഗിക്കാതെ റെയില്‍വേ ട്രാക്കിലൂടെ അടുത്ത പ്ലാറ്റ്‌ഫോമിലേക്ക് നടന്ന വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം.

വിവിധ കോളജുകളില്‍ പഠിക്കുന്ന ഇരുപത്തിയഞ്ചോളം വിദ്യാര്‍ഥികളാണ് വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കോഴിക്കോട് ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ രാവിലെ കുറ്റിപ്പുറത്ത് ഇറങ്ങിയതായിരുന്നു ഇവര്‍.

also read: അമരംബലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി, മുത്തശ്ശിയ്ക്കും കൊച്ചുമകള്‍ക്കുമായുള്ള തെരച്ചില്‍ പുനരാരംഭിച്ചു

ഒന്നാം പ്ലാറ്റ്‌ഫോമിലെത്താന്‍ നടപ്പാലം ഉപയോഗിക്കാതെ വിദ്യാര്‍ത്ഥികള്‍ ട്രാക്കുകളിലൂടെ ഇറങ്ങി നടക്കുകയായിരുന്നു. അതിനിടെയാണ് കുറ്റിപ്പുറത്ത് സ്റ്റോപ്പില്ലാത്ത കോയമ്പത്തൂര്‍മംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് കടന്നുവന്നത്.

also read: കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നതിനിടെ കുഴഞ്ഞുവീണു, റിട്ട.അധ്യാപകന് ദാരുണാന്ത്യം

മധ്യഭാഗത്തെ ട്രാക്കിലൂടെ ട്രെയിന്‍ വരുന്നതുകണ്ട് വിദ്യാര്‍ഥികള്‍ പരിഭാന്തരായി ചിതറിയോടി. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തിന് പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വിവിധ കോളജുകളിലെത്തി നോട്ടിസ് നല്‍കി. വിദ്യാര്‍ഥികള്‍ക്കൊപ്പം ട്രാക്കില്‍ ഇറങ്ങിയ 3 പേര്‍ക്ക് പിഴയിട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version