മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂര്‍ അമരംബലം പുഴയില്‍ കാണാതായ രണ്ടുപേര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. അമരമ്പലം സ്വദേശി സുശീല, കൊച്ചുമകള്‍ അനുശ്രീ എന്നിവരെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ഇരുവരും ഒഴുക്കില്‍പ്പെട്ടത്. പുലര്‍ച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേര് അമരമ്പലം സൗത്ത് കടവില്‍ ഇറങ്ങിയത്.
also read: ഇന്നും പെരുമഴ, ആറുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ഇതില്‍ അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. 3 പേര് രക്ഷപ്പെട്ടു. എന്നാല്‍ മുത്തശ്ശിയെയും കൊച്ചുമകളെയും കാണാതാവുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമില്ലാതായതോടെ അവസാനിപ്പിക്കുകയായിരുന്നു. ഇന്നുവീണ്ടും ഇവര്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
Discussion about this post