പത്തനംതിട്ട: സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേനെ ജ്വല്ലറിയിലെത്തി യുവാവ് നാല് പവന്റെ മാലയുമായി കടന്നു. പത്തനംതിട്ട പുല്ലാടാണ് സംഭവം. വെള്ളമുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ചെത്തിയ യുവാവ് മാല തിരഞ്ഞെടുത്ത ശേഷം ബില്ലടിക്കാന്‍ ആവശ്യപ്പെട്ടു. കടയിലെ ജീവനക്കാര്‍ ബില്‍ തയ്യാറാക്കുന്നതിനിടെ കൗണ്ടറിലെത്തിയ യുവാവ് മാലയുടെ ചിത്രം പകര്‍ത്താന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.
ഫോണില്‍ ചിത്രമെടുക്കുന്നതിനിടെ യുവാവ് മാലയുമായി കടയുടെ വാതില്‍ തുറന്ന് ഓടിക്കളയുകയായിരുന്നു. ജീവനക്കാര്‍ പിന്നാലെയോടിയെങ്കിലും ഇയാളെ കിട്ടിയില്ല. അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറില്‍ ഇയാള്‍ കടന്നു കളയുകയായിരുന്നു. സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്ന് ജീവനക്കാര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.