തിരുവനന്തപുരം: മഴ ദിവസങ്ങളിൽ സ്‌കൂളുകൾക്ക് അവധിയാണെങ്കിൽ തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻ കുട്ടി. രാവിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് പ്രയാസത്തിലാകും. രാവിലെ കുട്ടികൾ ഇറങ്ങി കഴിയും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കിൽ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ അപകടകരമായ മരങ്ങൾ മഴ മുന്നൊരുക്കത്തിന്റെ ഭാഗമായി മുറിച്ച് മാറ്റിയിരുന്നു. എന്നാൽ, ഇന്നലെ കാസർകോട്ടെ സ്‌കൂളിൽ കടപുഴകി വീണ മരം അപകടമായ അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിലല്ലായിരുന്നു എന്നും മന്ത്രി അറിയിച്ചു.
മരം വീണ് മരിച്ച കുട്ടിയടക്കം സ്‌കൂളിന് പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. കുട്ടിയുടെ പിതാവുമായി സംസാരിച്ചിരുന്നുവെന്നും സാധ്യമായ സഹായമെല്ലാം സർക്കാർ കുടുംബത്തിനായി ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, അതിശക്തമായ മഴതുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ മൂന്ന് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. എറണാകുളം, കാസർകോട്, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ മഴ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ചില കലക്ടർമാർ അതത് ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് കുട്ടികളും രക്ഷിതാം ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി ഇത്തവണ കലക്ടർമാർക്ക് കൃത്യമായ നിർദേശം നൽകിയിരിക്കുന്നത്.
Discussion about this post