കണ്ണൂര്‍: പാട്യം പത്തായകുന്നില്‍ ഭര്തൃസഹോദരന് മണ്ണണ്ണയൊഴിച്ച് തീ കൊളുത്തിയ സഹോദര ഭാര്യ മരിച്ചു. പാട്യം പത്തായക്കുന്നിലെ സുബിനയാണ് മരിച്ചത്. സുബിനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് രജീഷ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
ഇവരുടെ മകന് ആറ് വയസ്സുകാരന് ദക്ഷണ്‍ തേജിനും പൊള്ളലേറ്റിട്ടുണ്ട്. സുബിനയെ തീ കൊളുത്തിയ ശേഷം രജീഷിന്റെ സഹോദരന് രഞ്ജിത്ത് ആത്മഹത്യ ചെയ്തിരുന്നു.
ഇന്നലെ രാത്രി ഏഴ് മണിയോടെ കുടുംബം അത്താഴം കഴിക്കുന്നതിനിടയില്‍ രഞ്ജിത്ത് തറയില്‍ മണ്ണെണ്ണ ഒഴിച്ച് തീപ്പെട്ടി ഉരച്ച് എറിയുകയായിരുന്നു. അനുജന് രജീഷിന്റെ ഭാര്യ സുബിനയുടെ ദേഹത്ത് തീ ആളിപ്പടര്‍ന്നപ്പോള്‍ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രജീഷിനും തൊട്ടടുത്തു നിന്ന ആറ് വയസ്സുള്ള മകന് ദക്ഷന് തേജിനും പൊള്ളലേറ്റു.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റവരെ കണ്ണൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂത്ത മകന് സൂര്യതേജ് സുബിനയുടെ വീട്ടിലായിരുന്നു. രഞ്ജിത്തിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൊട്ടടുത്ത കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ വെച്ച് മരിച്ചു. കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post