അവധി ദിവസം മാതാവിന്റെ വീട്ടില്‍ വിരുന്നെത്തി, 12കാരി തോട്ടിലെ കുഴിയില്‍ വീണ് മുങ്ങിമരിച്ചു, ദാരുണം

മലപ്പുറം: അവധി ദിവസം മാതാവിന്റെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥിനി തോട്ടിലെ കുഴിയില്‍ മുങ്ങി മരിച്ചു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയിലാണ് സംഭവം. പുന്തല പീടികക്കണ്ടി വീട്ടില്‍ ആഫിയ ഫാത്തിമ ആണ് മരിച്ചത്.

പന്ത്രണ്ട് വയസ്സായിരുന്നു. മൊറയൂര്‍ എടപ്പറമ്പ് സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ അബ്ദുല്‍ ജബ്ബാറിന്റെയും നുസ്രത്തിന്റെയും മകളാണ് ആഫിയ ഫാത്തിമ.

also read: മദ്യപിക്കാന്‍ പണം നല്‍കിയില്ല, യൂട്യൂബ് വ്‌ലോഗറിന്റെ കാര്‍ അടിച്ച് തകര്‍ത്തു, രണ്ടരലക്ഷത്തിന്റെ ക്യാമറ കവര്‍ന്ന് മൂന്നംഗ സംഘം, പരാതി

ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എആര്‍ നഗര്‍ വികെ പടിയിലെ പട്ടശ്ശേരി പുഞ്ചപ്പാടത്തെ തോട്ടിലെ കുഴിയിലാണ് അപകടം നടന്നത്. ശനിയാഴ്ച വൈകുന്നേരമാണ് മാതാവ് നുസ്രത്തിന്റെ വികെ പടിയിലെ വീട്ടിലേക്ക് ആഫിയ വിരുന്നു വന്നത്.

വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങിയ ആഫിയയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവിലാണ് കുഴിയില്‍ വീണത് കണ്ടത്. ബന്ധുക്കളെത്തിയാണ് കുഴിയില്‍ താഴ്ന്നുകിടന്ന കുട്ടിയെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: സഹോദരനെയും ഭാര്യയെയും കുഞ്ഞിനെയും തീക്കൊളുത്തി: യുവാവ് ജീവനൊടുക്കി, സഹോദരഭാര്യ ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആഫിയയുടെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ ഗൃഹപ്രവേശനം. ഈ സന്തോഷത്തില്‍ നിക്കുമ്പോഴാണ് കുടുംബത്തെയാകെ വേദനയിലാഴ്ത്ത് ആഫിയയുടെ മരണം സംഭവിക്കുന്നത്. സഹോദരങ്ങള്‍: ആദില്‍, അദ്നാന്‍, ആരിഫ്.

Exit mobile version