തിരുവനന്തപുരം: മദ്യപിച്ച് റോഡില്‍ കിടക്കുകയായിരുന്നു യുവാവിന്റെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. കാറിനടിയില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. തിരുവനന്തപുരം വെള്ളായണി മുകലൂര്‍മൂല ആണ് സംഭവം.
മണലിയില്‍ വീട്ടില്‍ സിജി (44) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളായണി ഊക്കോട് റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മദ്യപിച്ച് റോഡിന്റെ വശത്ത് കിടക്കുകയായിരുന്ന സിജിയുടെ ശരീരത്തിലേക്ക് വളവ് തിരിഞ്ഞ് വന്ന കാര്‍ കയറുകയായിരുന്നു.
also read: ഉറങ്ങിക്കിടന്ന ഭാര്യയെ കഴുത്തു മുറിച്ച് കൊല്ലാന്‍ ശ്രമം, പിന്നാലെ ജീവനൊടുക്കി ഭര്‍ത്താവ്, നടുക്കം
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവതി കാര്‍ നിര്‍ത്തി ആളുകളെ അറിയിച്ചു. നാട്ടുകാര്‍ ഓടിയെത്തി നോക്കുമ്പോള്‍ കാറിന് അടിയില്‍ ഒരു കാല്‍ ആക്‌സിലിനും വീലിനും ഇടയില്‍പ്പേട്ട നിലയില്‍ ആയിരുന്നു സിജി.
ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാര്‍ ഉയര്‍ത്തിയെങ്കിലും കാല്‍ പുറത്തെടുക്കുക വളരെ ദുഷ്‌കരം ആയിരുന്നു.
ഏറെ നേരത്തെ പരിശ്രമത്തിനോടുവില്‍ മോചിപ്പിച്ചത്.
Discussion about this post