തിരുവനന്തപുരം: തിരുവനന്തപുരത്ത് നവവധുവിനെ ഭര്‍ത്താവിന്റെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാന്‍കുഴി സ്വദേശിനി സോനയാണ് ഭര്‍ത്താവ് വിപിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.
പതിനഞ്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ഒരു ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു മരിച്ച സോന. ഭര്‍ത്താവ് വിപിന്‍ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
കാട്ടാക്കട പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. ഭര്‍ത്താവ് വിപിന്‍ ഓട്ടോ ഡ്രൈവറാണ്.