കൊല്ലം : കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പടികയറുന്നതിനിടെ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ചയാളുടെ മകന്‍. അച്ഛന് മതിയായ ചികിത്സ ആശുപത്രിയില്‍ നിന്നും കിട്ടിയില്ലെന്ന് മരിച്ച രാധാകൃഷ്ണന്റെ മകന്‍ അഭിജിത്ത് പറഞ്ഞു.
ആശുപത്രിയിലെ പടികള്‍ കയറി മുകളില്‍ എത്തിയപ്പോഴുണ്ടായ ശ്വാസതടസം മൂലമാണ് അച്ഛന്‍ മരിച്ചത്. അച്ഛന്റെ മൃതദേഹം തോളില്‍ ചുമന്നാണ് താഴെ എത്തിച്ചതെന്നും അഭിജിത്ത് വ്യക്തമാക്കി.
also read: കോട്ടയത്ത് നടുറോഡില്‍ നഗ്‌നതാ പ്രദര്‍ശനം: ദൃശ്യം പകര്‍ത്തി എട്ടിന്റെ പണി കൊടുത്ത് യുവതി
ഗുരുതരാവസ്ഥയില്‍ എത്തിയ രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാനോ വാര്‍ഡിലേക്ക് വീല്‍ചെയറിലോ സ്ട്രെച്ചറിലോ കൊണ്ടുപോവാനോ ജീവനക്കാര്‍ തയ്യാറായില്ലെന്നും മകന്റെ പരാതിയില്‍ പറയുന്നു.
also read: വ്യാജ ലഹരി കേസില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കഴിഞ്ഞ ദിവസം സംഭവം വലിയ വിവാദമായതോടെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ആശുപത്രിയിലെ ഗ്രേഡ് ടൂ വിഭാഗത്തിലെ രണ്ട് ജീവനക്കാരെയാണ് സസ്പെന്‍ഡ് ചെയ്തത്.