ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തി, ബൈക്കപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ: ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവിന് ബൈക്കപകടത്തില്‍ ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. ചമ്പക്കുളം മാടമ്പിതയ്യില്‍ ബെന്നി തോമസാണ് മരിച്ചത്.

മുപ്പത്തിയഞ്ച് വയസ്സായിരുന്നു. മുട്ടു വേദനയുടെ ചികിത്സയ്ക്കായാണ് വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ബെന്നി നാട്ടിലെത്തിയത്. കഴിഞ്ഞ ദിവസം രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.

also read: ബിജെപി ഒരിടത്തും ഒരാളെയും സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടില്ല, ആഗ്രഹിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും, വ്യക്തികളുടെ പ്രസ്ഥാനമല്ല ബിജെപിയെന്ന് ശോഭ സുരേന്ദ്രന്‍

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകടമെന്നാണ് സൂചനകള്‍. അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

also read: പാലക്കാട് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം, വരന്റെ ബന്ധു അറസ്റ്റില്‍

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ തോമസ് വര്‍ഗീസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: ജസ്‌ന. മക്കള്‍: ഏബല്‍, മീവല്‍.

Exit mobile version