തിരുവനന്തപുരം: മദ്യപിക്കാൻ പണം നൽകാതിരുന്നതിന്റെ പകയിൽ ട്യൂബറുടെ കാർ അടിച്ചുതകർത്തെന്ന് പരാതി. നെടുമങ്ങാട് നെട്ട സ്വദേശി കാർത്തിക് മണിക്കുട്ടന്റെ കാറാണ് ശനിയാഴ്ച രാത്രി മൂന്നംഗ സംഘം അടിച്ചുതകർത്തത്.
കാറിൽ ഉണ്ടായിരുന്ന രണ്ടര ലക്ഷം രൂപ വിലവരുന്ന ക്യാമറയും അക്രമികൾ അപഹരിച്ചുവെന്നാണ് പരാതി. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു.
കാർത്തികിനോട് കുറച്ചുനാളായി പട്ടാളം ഷിബു എന്നയാൾ മദ്യപിക്കാൻ പണം ചോദിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി വിളിച്ച സമയത്ത് പണം നൽകാൻ പറ്റില്ല എന്ന് കാർത്തിക് പറയുകയും ചെയ്തു.
ഇതോടെ കാർത്തിക്കിന്റെ അമ്മയെയും സഹോദരിയെയും ഇയാൾ അസഭ്യം പറഞ്ഞു. പിന്നീട് രാത്രി 12 മണിയോടെ കാർത്തിക്കിന്റെ വീട്ടുവളപ്പിൽ കിടന്ന കാർ, നമ്പർ പ്ലേറ്റ് മറച്ച ബൈക്കിലെത്തിയ മൂന്നംഗ സംഘം അടിച്ചുതകർത്തത്. കാറിന്റെ നാലു ഭാഗത്തുമുളള ഗ്ലാസ് തകർന്നിട്ടുണ്ട്.
Discussion about this post