ന്യൂഡല്‍ഹി: തിരുവനന്തപുരത്തെ കേരളത്തിന്റെ തലസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് പാര്‍ലമെന്റില്‍ ബില്ലില്‍ ആവശ്യപ്പെട്ട് ഹൈബി ഈഡന് എം പി. ഹൈബിയുടെ നിര്‍ദേശം സര്‍ക്കാര്‍ എതിര്‍ത്തു.
മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരം മാറ്റി കൊച്ചിയാക്കണമെന്ന അഭിപ്രായം എംപി ഉന്നയിച്ചത്. കേരളത്തിന്റെ തെക്കേയറ്റത്തുള്ള നഗരമെന്ന നിലയില്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വലിയ ബുദ്ധിമുട്ടാണെന്ന് ഹൈബി പറയുന്നു.
ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. എന്നാല്‍ ഹൈബിയുടെ നിര്‍ദേശം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി ഫയലില്‍ കുറിച്ചു.
also read: പനിച്ച് വിറച്ച് കേരളം, തൃശ്ശൂരില്‍ രണ്ട് മരണം
സംസ്ഥാനം രൂപീകരിച്ചതുമുതല്‍ തലസ്ഥാനം തിരുവനന്തപുരമാണെന്നും ഇവിടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്നും കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാദ്ധ്യതകള്‍ക്ക് പരിമിതിയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
കൂടാതെ സംസ്ഥാനത്തിന്റെ തലസ്ഥാനം ഒരു കാരണവുമില്ലാതെ മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാദ്ധ്യത സര്ക്കാരിനുണ്ടാക്കുമെന്നും തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.
Discussion about this post